വെ​ള്ളാ​ര​പ്പി​ള്ളി: വെ​ള്ളാ​ര​പ്പ​ള്ളി ടു ​സ്റ്റാ​ർ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ "കി​ക്ക്ഔ​ട്ട് ഡ്ര​ഗ്സ് കി​ക്കോ​ഫ് ലൈ​ഫ്" എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ​തി​ന​ഞ്ചാ​മ​ത് അ​ഖി​ല​കേ​ര​ള സെ​വ​ൻ​സ് ഫ്ല​ഡ് ലൈ​റ്റ് ഫു​ട്ബോ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാളെ മു​ത​ൽ 28 വ​രെ ന​ട​ക്കും.

ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.​ അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് വൈ​കി​ട്ട് ഏ​ഴിനും തു​ട​ർ​ന്ന് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.​ ജി​ല്ല​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ ഈ ​ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​

21ന് വൈ​കി​ട്ട് 7.30ന് ​സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ​. പി.​വി. ശ്രീ​നി​ജി​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ജൂ​ണിയ​ർ ഫെ​യിം കു​മാ​രി സൈ​റ റോ​ബി​ൻ മു​ഖ്യാതി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.