അതിജീവനയാത്ര പര്യടനം ആലുവയിൽ
1543775
Sunday, April 20, 2025 3:58 AM IST
ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എം. വിൻസന്റ് എംഎൽഎയുടെ നേതൃത്വത്തിൽ ടിഡിഎഫ് നടത്തുന്ന അതിജീവനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപനം ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബിജു മാടവന അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോർജ്, എം.ഐ.അലിയാർ, പെരുമ്പളം ഷാജി, അനിൽ വാഴക്കുളം, ഷാജിമോൻ എന്നിവർ സംസാരിച്ചു.