വാ​ളാ​ടി​ത്ത​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഈ ​മാ​സം പൂ​ർ​ത്തീ​ക​രി​ക്കും: എം​എ​ൽ​എ
Saturday, July 13, 2019 1:07 AM IST
കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വാ​ളാ​ടി​ത്ത​ണ്ട് ഹ​രി​ജ​ൻ കോ​ള​നി, കൈ​ര​ളി റോ​ഡ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1200 മീ​റ്റ​റോ​ളം പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കും. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ ജി​ഐ പൈ​പ്പു​ക​ൾ തു​രു​ന്പെ​ടു​ത്ത് വെ​ള്ളം പാ​ഴാ​കു​ന്ന​തു മൂ​ലം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം പ​തി​വാ​യി​രു​ന്നു. പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.