ആ​ന​യു​ടെ ജ​ഡം നീ​ക്കാ​നെ​ത്തി​യ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു
Thursday, August 8, 2019 12:52 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ നൂ​റേ​ക്ക​റി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ചെ​രി​ഞ്ഞ ആ​ന​യു​ടെ ജ​ഡം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ റേ​ഞ്ച് ഓ​ഫീ​സ​റ​ട​ക്ക​മു​ള്ള വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക, റോ​ഡ​രി​കി​ലെ കാ​ട് തെ​ളി​ക്കു​ക, വ​ന്യ മൃ​ഗ​ശ​ല്യ​ത്തി​ൽ ന​ശി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞ​ത്.
തു​ട​ർ​ന്നു വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ളും പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.