ബിഎംഎസ് ധ​ർ​ണ ന​ട​ത്തി
Thursday, August 8, 2019 12:52 AM IST
മൂ​വാ​റ്റു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (ബി​എം​എ​സ്) സം​സ്ഥാ​ന വ്യാ​പ​ക ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ ധ​ർ​ണ ന​ട​ത്തി. ആ​ശ്ര​മം ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. മ​ധു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രൈ​വ​റ്റ് ബ​സ് മ​സ്ദൂ​ർ സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി.​പി. എ​ൽ​ദോ​സ്, അ​ജേ​ഷ്, എ​ച്ച്. വി​നോ​ദ്, സ​ജി ക​ട​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ത​ക​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​യം അ​വ​സാ​നി​പ്പി​ക്കു​ക, ട്രാ​ഫി​ക് പ​രി​ഷ്ക്കാ​രം ന​ട​പ്പാ​ക്കു​ക, മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് അ​വ​സാ​നി​പ്പി​ക്കു​ക, വ​ണ്‍​വേ മു​ത​ൽ മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.