കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
Wednesday, August 14, 2019 12:11 AM IST
ആ​ലു​വ: ര​ണ്ടു ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ്ര​ള​യ ഭീ​ഷ​ണി​യി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്. പു​ഴ​ക​ൾ സാ​ധാ​ര​ണ ജ​ല​നി​ര​പ്പ് കൈ​വ​രി​ച്ചു ക​ഴി​ഞ്ഞു. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ആ​രെ​യും കാ​ണാ​താ​വു​ക​യോ മ​ര​ണം സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ആ​ലു​വ പാ​ല​സി​ൽ ന​ട​ന്ന വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​ർ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. 10 മു​ത​ൽ 15 സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലും പെ​രി​യാ​റി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലാ​യി താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റാം. അ​ടു​ത്ത ര​ണ്ടു ദി​വ​സം ജി​ല്ല​യി​ൽ എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള ഖ​ന​ന​വും നി​രോ​ധി​ച്ചു.
ക്യാ​ന്പു​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് ആ​ളു​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. ഭ​ക്ഷ​ണ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ക്യാ​ന്പു​ക​ളി​ൽ ഒ​രു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.​ആ​ലു​വ, പ​റ​വൂ​ർ എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ള്ളൂ. ഇ​ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല​ല്ല.
വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​യ സ്ഥ​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ സാ​ധ​ന​ങ്ങ​ൾ ഉ​ട​ൻ എ​ത്തി​ക്കും. ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി എ​ട്ട് ജെ​സി​ബി​ക​ൾ ജി​ല്ല​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്നു നാ​ല് ട്ര​ക്ക് ലോ​ഡ് സാ​ധ​ന​ങ്ങ​ൾ മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.
ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലൂ​ടെ ല​ഭി​ച്ച സാ​ധ​ന​ങ്ങ​ൾ​കൊ​ണ്ട് ജി​ല്ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും സാ​ധി​ച്ചു. പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്, ഫോ​ർ​ട്ടു​കൊ​ച്ചി സ​ബ് ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ എ​സ്. ഷാ​ജ​ഹാ​ൻ, സു​രേ​ഷ്കു​മാ​ർ, ഗീ​താ​മ​ണി, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, മ​റ്റ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.