പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ലെ കു​ട​ക​ൾ കാറ്റിൽ നശിച്ചു
Wednesday, August 14, 2019 12:11 AM IST
ചെ​റാ​യി: ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി ക​രു​തി​യി​രു​ന്ന ഓ​ല​ക്കു​ട​ക​ൾ മു​ഴു​വ​നും കാ​റ്റും ക​ട​ലും തൂ​ത്തെ​റി​ഞ്ഞു.
കോ​രി​ച്ചൊ​രി​ഞ്ഞ് പെ​യ്ത മ​ഴ​ക്കൊ​പ്പം വീ​ശി​യ കാ​റ്റി​ൽ ക​ട​ൽ തി​ര​മാ​ല​ക​ൾ ഉ​യ​ർ​ന്ന് ക​ര​യി​ലേ​ക്ക​ടി​ച്ച​താ​ണ് ബീ​ച്ച് കു​ട​ക​ൾ ന​ശി​ക്കാ​ൻ കാ​ര​ണം. സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നും ക​ടു​ത്ത വെ​യി​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് താ​ഴെ ഇ​രു​ന്ന് വി​ശ്ര​മി​ക്കാ​നു​മാ​യി പ​ത്ത് അ​ടി​യോ​ള​മു​ള്ള തെ​ങ്ങി​ൻ കു​റ്റി​ക​ളി​ൽ അ​ഞ്ച് ഓ​ല​ക്കു​ട​ക​ളാ​ണ് ബീ​ച്ചി​ലെ മ​ണ​ൽ പ​ര​പ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​വ​യാ​ക​ട്ടെ ഒ​രു അ​വ​ശി​ഷ്ടം പോ​ലും ബാ​ക്കി​വെ​ക്കാ​തെ​യാ​ണ് ക​ട​ലും കാ​റ്റും പേ​മാ​രി​യും ചേ​ർ​ന്ന് തൂ​ത്തെ​റി​ഞ്ഞ​ത്.
തി​ര​യ​ടി​ച്ച് ബീ​ച്ചി​ലെ മ​ണ​ൽ​പ​ര​പ്പു​ക​ളും ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രും കു​റ​ഞ്ഞു.
വി​ര​ലി​ലെ​ണ്ണാ​വു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ വ​രു​ന്ന​തൊ​ഴി​ച്ച് ആ​രും ഇ​പ്പോ​ൾ ബീ​ച്ചി​ൽ എ​ത്തു​ന്നി​ല്ല.