ര​ണ്ട​ര​ക്കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യ പ്ര​തി പി​ടി​യിൽ
Monday, August 19, 2019 12:58 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വ​ജ്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ബം​ഗ​ളൂ​രു ആ​ര്‍​ത്ത​സി​ട്രി​ന്‍ വി​ല്ല​യി​ല്‍ പ്ര​ശാ​ന്ത് നാ​യ​രെ​യാ​ണ് (28) എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് അ​റ​സ്റ്റുചെ​യ്ത​ത്.
ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്യൂ​ച്ച​ര്‍ ലൈ​ഫ് സ്‌​റ്റൈ​ല്‍ ഫാ​ഷ​ന്‍​സ് ലി​മി​റ്റ​ഡ് (എ​ഫ്എ​ല്‍എ​ഫ് )വ​സ്ത്ര​വ്യാ​പാ​ര ശൃം​ഖ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ആ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ ഈ ​വ​ര്‍​ഷം ആ​ദ്യം ക​മ്പ​നി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.
ഇ​തേ​തു​ട​ര്‍​ന്ന് പ്ര​തി എ​റ​ണാ​കു​ള​ത്തെ വ​ജ്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി, നേ​ര​ത്തെ ജോ​ലി എ​ടു​ത്തി​രു​ന്ന ഫ്യൂ​ച്ച​ര്‍ ലൈ​ഫ് സ്‌​റ്റൈ​ല്‍ ഫാ​ഷ​ന്‍​സ് ലി​മി​റ്റ​ഡി​ന്‍റെ പ്രീ​മി​യം ക​സ്റ്റ​മേ​ഴ്‌​സി​ന് ഗി​ഫ്റ്റ് ന​ല്‍​കാ​ന്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി ജോ​ലി​ ചെ​യ്തി​രു​ന്ന എ​ഫ്എ​ല്‍​എ​ഫി​നി​ന്നു ത​ട്ടി​യെ​ടു​ത്ത ലെ​റ്റ​ര്‍ ഹെ​ഡ് ഉ​പ​യോ​ഗി​ച്ച് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ വ്യാജ ഒ​പ്പി​ട്ട് വ്യാ​ജ എം​ഒ​യു ത​യാ​റാ​ക്കി വ​ജ്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 45 ദി​വ​സ​ത്തെ ക്രെ​ഡി​റ്റി​ല്‍ 99 വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നാ​യി ക​മ്പ​നി​യു​ടെ പേ​രി​ല്‍ വ്യാ​ജ ഇ​മെ​യി​ല്‍ ഐ​ഡി​യും സീ​ലു​ക​ളും പ്ര​തി ഉ​ണ്ടാ​ക്കി​യി​രു​ന്നു.
വ്യാ​ജ​മെ​യി​ലിൽ നി​ന്ന് വ​ജ്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് പ​ണം അ​യ​ച്ച​താ​യു​ള്ള വ്യാ​ജ യു​ടി​ആ​ര്‍ ന​മ്പ​റും മ​റ്റും പ്ര​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ പ​ണം വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ എ​ഫ്എ​ല്‍​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ഉ​ട​മ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സി​പി കെ.​ലാ​ല്‍​ജി, സെ​ന്‍​ട്ര​ല്‍ സി​ഐ എ​സ്.​വി​ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​തി​ല്‍ മൈ​സൂ​രി​ലെ ജ്വ​ല്ല​റി​യി​ലും സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഇ​യാ​ള്‍ ആ​രം​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി ബം​ഗ​ളൂ​രു​വി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ക്കു​ക​യും അ​ന്വേ​ഷ​ണ​സം​ഘം അ​വി​ടെ​യെ​ത്തി അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളി​ല്‍ മു​ക്കാ​ല്‍ പ​ങ്കും പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. അ​തി​നു​പു​റ​മേ പ്ര​തി ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ സീ​ലു​ക​ളും ലെ​റ്റ​ര്‍ ഹെ​ഡ്ഡു​ക​ളും കം​പ്യൂ​ട്ട​റും, വ്യാ​ജ ഐ​ഡി കാ​ര്‍​ഡും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യലില്‍, ബാ​ക്കി​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ മും​ബൈ​യി​ല്‍ വി​റ്റ​താ​യി പ്ര​തി സ​മ്മ​തി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.