അങ്കണവാടി പ്രവർത്തകർ ഓണാഘോഷം നടത്തി
Tuesday, September 10, 2019 12:48 AM IST
അ​ങ്ക​മാ​ലി: തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 21 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് ഒ​ത്തുചേ​ർ​ന്ന​ത്.
വി​വി​ധ മ​ത്സ​ര​ങ്ങ​ളോ​ടെ പു​തു​മ​യാ​ർ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ആ​ഘോ​ഷം. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി ബൈ​ജു ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ൺ രാ​ജി ബി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​ന്യ ബി​നു, ജി​ന്‍റോ വ​ർ​ഗീ​സ്, ലി​സി മാ​ത്യു, ഐസിഡി ​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി.ടി. റീ​ന, അ​ങ്ക​ണ​വാ​ടി പ്ര​തി​നി​ധി​ക​ളാ​യ രാ​ജി, അം​ബി​ക തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.