ഫ്രണ്ട്സ് ഓഫ് കേഡറ്റുകളുടെ ഓൺറോഡ് പരിശീലനം തുടങ്ങി
Tuesday, September 10, 2019 12:49 AM IST
പെ​രു​ന്പാ​വൂ​ർ: ഹാ​പ്പി ട്രാ​ഫി​ക് വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ഓ​ണ്‍​റോ​ഡ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഹാ​പ്പി ട്രാ​ഫി​ക് എ​ന്ന ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് ടെ​ൽ​ക്ക് ചെ​യ​ർ​മാ​ൻ എ​ൻ.​സി. മോ​ഹ​ന​ൻ പ്ര​കാ​ശ​നം ചെ​യ്തു.
ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കുയും മ​റ്റു​ള്ള​വ​രെ അ​തി​ന് പ്രേ​രി​പ്പി​ക്കുകുയും ചെയ്തു കൊ​ണ്ട് ന​ല്ല ഒ​രു ട്രാ​ഫി​ക് സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ രൂ​പീ​ക​രി​ച്ച​താ​ണ് ഈ ​കൂ​ട്ടാ​യ്മ. പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി കെ.​ബി​ജു​മോ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ഫൈ​സ​ൽ കേ​ഡ​റ്റു​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​തി ജ​യ​കൃ​ഷ്ണ​ൻ,വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. പ്ര​ദീ​പ്കു​മാ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് ക​ണ്‍​വീ​ന​ർ എ​ൻ.​എ. ലു​ക്ക്മാ​ൻ, ജി​നു​ലാ​ൽ, ജോ​സ് നെ​റ്റി​ക്കാ​ട​ൻ, യാ​സ​ർ (യാ​ച്ചു), എ​എ​സ്ഐ ഇ​ബ്രാ​ഹിം ഷു​ക്കൂ​ർ, ഡീ​ക്ക​ണ്‍ ടോ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ സേ​വ​ക​രാ​യി വ​ന്നി​ട്ടു​ള്ള 25 കേ​ഡ​റ്റു​ക​ൾ എ​ട്ടു​ദി​വ​സ​ത്തെ പ​രേ​ഡ് പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ കേ​ഡ​റ്റു​ക​ളാ​യി സ​ജ്ജ​രാ​യ​ത്. അ​ടി​സ്ഥാ​ന നി​യ​മ ബോ​ധ​ന ക്ലാ​സു​ക​ളും ഫ​സ്റ്റ് എ​യ്ഡ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ രീ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സി​ല​ബ​സ് അ​നു​സ​രി​ച്ചു​ള്ള പ​രി​ശീ​ല​നം കൂ​ടി ഇ​വ​ർ​ക്ക് വേ​ണ്ടി ന​ട​പ്പി​ലാ​ക്കും.
ഇ​തി​ന് പു​റ​മെ ഓ​ട്ടോ-​ബ​സ്-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രി​ൽ ട്ര​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ കൊ​ടു​ത്തും. ജ​ന​ങ്ങ​ളി​ൽ ന​ല്ല ട്രാ​ഫി​ക് സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്നോ​ട​നു​ബ​ന്ധി​ച്ച് ച​ല​ച്ചി​ത്ര​താ​രം ജ​യ​റാം ന​യി​ക്കു​ന്ന ഹെ​ൽ​മ​റ്റ് ധ​രി​ച്ചു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.