ഓ​ണാ​ഘോ​ഷങ്ങൾ
Wednesday, September 11, 2019 12:41 AM IST
മൂ​വാ​റ്റു​പു​ഴ: പ​ണ്ടി​രി​മ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു പി​ആ​ർ​എ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ​നി​ന്നു വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച് സ​മ്മേ​ള​ന ന​ഗ​റി​ൽ എ​ത്തി​ച്ചേ​രും.
ആ​ര​ക്കു​ഴ റോ​ഡി​ൽ ക്യൂ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ഗ​ര​സ​ഭാം​ഗം സെ​ലി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ന്നി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ഫ​നേ​ജി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. ഫാ. ​ജോ​ണ്‍ പൊ​ട്ട​യ്ക്ക​ൽ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ന്നി വ​ർ​ക്കി കാ​ക്ക​നാ​ട്ട്, മൂ​വാ​റ്റു​പു​ഴ സി​ഐ എം.​എ. മു​ഹ​മ്മ​ദ്, പി​ആ​ർ​ഒ അ​നി​ൽ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, ബി​നു രാ​മ​ൻ, ജി​ജി കു​ന്നേ​ൽ, ഇ​മ്മാ​നു​വേ​ൽ പാ​ല​ക്കു​ഴി, മ​ദ​ർ സു​പ്പീ​രി​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജു തോ​മ​സ്, ജോ​ണ്‍​സ​ണ്‍ മാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ന്നു. ച​ള്ളി​ലി​ൽ​ചാ​ലി​ൽ സി.​എം. മൂ​സ​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് കാ​ഞ്ഞി​ര​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ചാ​ലി​ൽ, ക​ണ്‍​വീ​ന​ർ ജോ​ണ്‍ മ​ത്താ​യി കീ​പ്പ​ന​ശേ​രി​ൽ, ട്ര​ഷ​റ​ർ ഗോ​പി ചാ​ർ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ഴ​ക്കു​ളം: പൈ​നാ​പ്പി​ൾ ട്വ​ന്‍റി ക്ല​ബി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സ് ച​ക്കാ​ല​ക്കു​ന്നേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ഞ്ജ​യ് തോ​മ​സ്, ട്ര​ഷ​റ​ർ സി​ബി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ൽ ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യ്‌​ക്ക് കൃ​ത്രി​മ കാ​ൽ ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യും യോ​ഗ​ത്തി​ൽ ന​ൽ​കി. ദേ​ശീ​യ ത​ല​ത്തി​ലെ വ​ടം​വ​ലി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​യ ടീ​മം​ഗ​മാ​യ സി​യോ​ണ്‍ ബി​ജു​വി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ഓ​ണ​സ​ദ്യ​യും പൂ​ക്ക​ള​വു​മൊ​രു​ക്കി​യി​രു​ന്നു.
വാ​ഴ​ക്കു​ളം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ഞ്ഞ​ള്ളൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​മേ​ള​യും ന​വാ​ഗ​ത​ർ​ക്കു സ്വീ​ക​ര​ണ​വും 13ന് ​ന​ട​ത്തും. രാ​വി​ലെ 10ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ർ​ജ് ന​ന്പ്യാ​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. യൂ​ണി​യ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ആ​ഗ്ന​സ് ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കും. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മെ​റി​ൻ സി​എം​സി, ഫ്രാ​ൻ​സി​സ് മാ​നു​വ​ൽ, പി. ​വേ​ണു ഗോ​പാ​ൽ, ടി.​വി. ജോ​സ​ഫ്, ടി.​ജെ. മ​ത്താ​യി, എം.​എം.​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.