മ​ര​ട് ന​ഗ​ര​സ​ഭ ഉ​ട​മ​ക​ൾ​ക്കൊ​പ്പം; കൗ​ണ്‍​സി​ലി​ൽ വാ​ക്കേ​റ്റം
Wednesday, September 11, 2019 12:43 AM IST
മ​ര​ട്: തീ​ര​നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ 20ന​കം മ​ര​ടി​ലെ നാ​ലു ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം സം​ബ​ന്ധി​ച്ചു തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി വി​ളി​ച്ചു ചേ​ർ​ത്ത മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ വാ​ക്കേ​റ്റ​ത്തി​ൽ അ​ല​ങ്കോ​ല​മാ​യി. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ വി​കാ​ര​മാ​ണ് ഇ​രു​പ​ക്ഷ​ത്തു​നി​ന്നും ഉ​യ​ർ​ന്ന​തെ​ങ്കി​ലും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. കൈ​യാ​ങ്ക​ളി​യു​ടെ വ​ക്കി​ലും യോ​ഗ​ന​ട​പ​ടി​ക​ളെ​ത്തി.
ബ​ഹ​ള​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. സെ​ക്ര​ട്ട​റി​ക്കു കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​എ​ച്ച്. ന​ദീ​റ അ​വ​സ​രം ന​ൽ​കി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷാം​ഗം കെ. ​ദേ​വ​സി സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​താ​ണ് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തി​ൽ​നി​ന്നു ന​ഗ​ര​സ​ഭ പി​ൻ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ.​എ. ദേ​വ​സി​യും ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭ​ര​ണ​പ​ക്ഷാം​ഗം ആ​ർ.​കെ. സു​രേ​ഷ് ബാ​ബു​വും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
ഫ്ളാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണു സു​പ്രീം കോ​ട​തി വി​ധി​യെ​ന്നും ഇ​വ​രു​ടെ ഒ​രാ​യു​സി​ന്‍റെ അ​ധ്വാ​നം ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​മേ​യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഫ്ളാ​റ്റ് വി​ഷ​യ​ത്തി​ൽ മ​ര​ട് ന​ഗ​ര​സ​ഭാ നി​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.
യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു. ത​ങ്ങ​ൾ​ക്ക​നു​കൂ​ല വി​കാ​രം കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ട കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചു.
അ​തേ​സ​മ​യം സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നു മ​ര​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
ചീ​ഫ് സെ​ക്ര​ട്ട​റി ത​നി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന ക​ത്തി​ൽ മൂ​ന്നു നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റി​ലെ അ​ന്തേ​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക, ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പൊ​ളി​ക്കു​ന്ന​തി​നാ​യി ക​ന്പ​നി​ക​ളി​ൽ​നി​ന്നു ടെ​ൻ​ഡ​ർ വി​ളി​ക്കു​ക െന്നി​വ​യാ​ണു നി​ർ​ദേ​ശ​ങ്ങ​ൾ. ഇ​തി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു​ക​ഴി​ഞ്ഞു.