കല്ലൂർക്കാടും പണ്ടപ്പള്ളിയിലും ബിഎസ്എൻഎൽ തകരാറിൽ
Saturday, October 19, 2019 12:51 AM IST
വാ​ഴ​ക്കു​ളം: ക​ല്ലൂ​ർ​ക്കാ​ട്, പ​ണ്ട​പ്പി​ള്ളി മേ​ഖ​ല​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ ടെ​ലി​ഫോ​ൺ-ഇന്‍റർ നെറ്റ് സർവീസുകൾ ലഭിക്കുന ്നില്ലെന്ന പ​രാ​തി വ്യാ​പ​കം. ക​ല്ലൂ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം ത​ക​രാ​റാ​ലാ​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടു. പ​ണ്ട​പ്പി​ള്ളി​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫോ​ണ്‍ സം​വി​ധാ​നം ഇ​ല്ലാ​താ​യി​ട്ട് ആ​ഴ്ച​ക​ളാ​യ​താ​യും പ​രാ​തി​യു​ണ്ട്.
വീ​ടു​ക​ളി​ൽ ടെ​ലി​ഫോ​ണ്‍ സം​വി​ധാ​നം ത​ക​രാ​റാ​യാ​ലും വീ​ട്ടു​കാ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ള്ള​തി​നാ​ൽ ആ​രും ഇ​ത​ത്ര കാ​ര്യ​മാ​ക്കാ​റി​ല്ല. എ​ന്നാ​ൽ ഓ​ഫീ​സു​ക​ളി​ലെ ഫോ​ണ്‍ ത​ക​രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്.
പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സു​ക​ളി​ലേ​ക്ക് വി​ളി​ക്കേ​ണ്ട ഉ​പ​ഭോ​ക്താ​ക്ക​ളും ദു​രി​ത​ത്തി​ലാ​​ണ്. ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ക​ല്ലൂ​ർ​ക്കാ​ട് സ്കൂ​ളു​ക​ളു​ം വി​വി​ധ ഓ​ഫീ​സു​ക​ളും ത​മ്മി​ലു​ള്ള ഫ​യ​ൽ നീ​ക്ക​വും ത​ട​സ​പ്പെ​ട്ടു​.
സ്കൂ​ൾ ക​ലാ-കാ​യി​കോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്‍റ​ർനെ​റ്റ് സം​വി​ധാ​നം ത​ര​കാ​റി​ലാ​യ​തോ​ടെ അ​ധ്യാ​പ​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
ടെ​ലി​ഫോ​ണ്‍ ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്രാ​ദേ​ശി​ക ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടും പ​രാ​തി അ​റി​യി​ക്കു​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ലും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെന്നാണ് പരാതി. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന മ​റു​പ​ടി​യും ല​ഭി​ക്കു​ന്നു​ണ്ട്. അതേസമയം ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി​യ​വ​ർ​ക്കു​പോ​ലും മാ​സം തോ​റും മു​ട​ങ്ങാ​തെ ബി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു.