അ​ണി​യി​ൽ തീ​ര​ത്ത് പു​ലി​മു​ട്ട് നി​ർ​മി​ക്കും
Saturday, November 9, 2019 1:11 AM IST
വൈ​പ്പി​ൻ: അ​ണി​യി​ൽ ക​ട​പ്പു​റ​ത്ത് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പു​ലി​മു​ട്ട് നി​ർ​മി​ക്കും. എ​സ്.​ശ​ർ​മ എം​എ​ൽ​എ സ​ർ​ക്കാ​രി​ൽ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​ണി​യി​ലി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പു​ലി​മു​ട്ടി​നു​ള്ള ധ​നാ​നു​മ​തി​യും ഉ​ട​ൻ ന​ൽ​കും. ഇ​തോ​ടൊ​പ്പം അ​ണി​യി​ൽ തീ​ര​ത്ത് നാ​ല് പു​തി​യ പു​ലി​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ മ​ന്ത്രി യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി. പ​ഴ​ങ്ങാ​ട് ഭാ​ഗ​ത്ത് 110 മീ​റ്റ​ർ ക​ട​ൽ​ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും അ​ണി​യി​ലി​ൽ 500 മീ​റ്റ​ർ ക​ട​ൽ​ഭി​ത്തി പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നും എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ർ​എം​പി തോ​ട്, വേ​ല​ൻ തോ​ട് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. നാ​യ​ര​ന്പ​ലം തീ​ര​ത്തും ക​ട​ൽ​ക്ഷോ​ഭം നേ​രി​ടു​ന്ന​തി​നാ​ൽ നി​ല​വി​ലു​ള്ള ക​ട​ൽ​ഭി​ത്തി​ക​ളു​ടെ​യും പു​ലി​മു​ട്ടു​ക​ളു​ടെ​യും പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി. നാ​യ​ര​ന്പ​ല​ത്തെ തോ​ടു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ​നി​യാ​ഴ്ച യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ജ​ല വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്.​ശ​ർ​മ എം​എ​ൽ​എ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​യു.​ജീ​വ​ൻ മി​ത്ര, അം​ഗം പി.​കെ.​ന​ടേ​ശ​ൻ, അ​ണി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​ബി. സ​ജു, വി​നോ​ദ് പോ​ണ​ത്ത്, നാ​യ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പി.​ഷി​ബു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.