ചെ​ങ്ങ​മ​നാ​ട് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ "സു​ര​ക്ഷാ ര​ഥ’​മെത്തി
Saturday, November 16, 2019 1:26 AM IST
നെ​ടു​മ്പാ​ശേ​രി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷ​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്ന് ന​ല്‍​കു​ന്ന സ​ഞ്ച​രി​ക്കു​ന്ന സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന വാ​ഹ​നം (സു​ര​ക്ഷാ ര​ഥം) ചെ​ങ്ങ​മ​നാ​ട് ഗ​വ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല​ത്തെി. കൊ​ച്ചി​ന്‍ ഷി​പ്യാ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘ഫാ​ക്ട​റീ​സ് ആ​ൻഡ് ബൊ​യി​ലേ​ഴ്സ് വ​കു​പ്പി’​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സു​ര​ക്ഷാ ര​ഥം പ്ര​യാ​ണം ന​ട​ത്തു​ന്ന​ത്. നി​ത്യ​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്ന​ത്.
കൊ​ച്ചി​ന്‍ ഷി​പ്യാ​ര്‍​ഡ് സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​ട്ടു​ള്ള ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ബ​സി​ല്‍ ഒ​രേ സ​മ​യം 30ഓ​ളം കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സ് കേ​ള്‍​ക്കാ​നും സ്ക്രീ​നി​ല്‍ തെ​ളി​യു​ന്ന വി​വി​ധ​ങ്ങ​ളാ​യ ദു​ര​ന്ത​മു​ഖ​ങ്ങ​ള്‍ വീ​ക്ഷി​ക്കാ​നും സാ​ധി​ക്കും. പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും പ​ക​ര്‍​ന്ന് ന​ല്‍​കു​ന്ന​തോ​ടൊ​പ്പം പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ന്നു. സ്കൂ​ളി​ലെ​യും വീ​ട്ടി​ലെ​യും റോ​ഡി​ലെ​യും സു​ര​ക്ഷ​യ്ക്ക് പു​റ​മെ ഭ​ക്ഷ്യ സു​ര​ക്ഷ, ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​കം ഉ​പ​യോ​ഗി​ക്കാ​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍, ചോ​ര്‍​ച്ച സം​ഭ​വി​ച്ചാ​ല്‍ ചെ​യ്യേ​ണ്ട ന​ട​പ​ടി​ക​ള്‍, വൈ​ദ്യു​താ​ഘാ​തം, അ​ഗ്നി, പ്ളാ​സ്റ്റി​ക് ഉ​പ​യോ​ഗം‌, രാ​സ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍, ക​രി​മ​രു​ന്നു​പ​യോ​ഗം, സു​ര​ക്ഷി​ത​മാ​യി ഭാ​രം ഉ​യ​ര്‍​ത്തേ​ണ്ട രീ​തി, വീ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍, അ​ത്യാ​ഹി​തം കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി​ക​ള്‍, അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​തി​നു​ള്ള 10 ക​ല്‍​പ്പ​ന​ക​ള്‍, അ​പ​ക​ടം സം​ഭ​വി​ച്ച വ്യ​ക്തി​യെ പ​രി​ച​രി​ക്കേ​ണ്ട രീ​തി​ക​ള​ട​ക്കം നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.
ജി​ല്ല​യി​ലെ ആ​ദ്യ പ​രി​ശീ​ല​ന​മാ​ണ് ചെ​ങ്ങ​മ​നാ​ട് സ്കൂ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​റ്റ് കു​ട്ടി​ക​ള്‍​ക്കും അ​വ​ബോ​ധം ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. ‘സു​ര​ക്ഷാ ര​ഥം’ പ്രോ​ഗ്രാം സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ ബി. ​സി​യാ​ദ് മു​ഖ്യ​പ​രി​ശീ​ല​നം ന​ല്‍​കി. ഫ​സ്റ്റ് എ​യ്ഡ് സം​ബ​ന്ധി​ച്ച് ഡോ. ​സി​ബി പു​ല​യ​ത്തും ക്ളാ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡി. ​ബി​ന്ദു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി. ​ര​മേ​ശ്കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സു​ര​ക്ഷ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.