പാറമടയിൽ വീണ് വയോധികൻ മരിച്ചു
Thursday, April 2, 2020 10:17 PM IST
മു​വാ​റ്റു​പു​ഴ: പാ​റ​മ​ട​യി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. മാ​നാ​റി കു​ഴി​ച്ചാ​ലി​ൽ കു​ഞ്ഞ​പ്പ​ൻ (75) ആ​ണ് മ​രി​ച്ച​ത്. മാ​നാ​റി ത്രി​വേ​ണി​ക്ക് സ​മീ​പ​ത്തു​ള്ള പാ​റ​മ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ എ​ഴു​പ​ത​ടി താ​ഴ്ച​യു​ള്ള പാ​റ​മ​ട​യി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കോ​ത​മം​ഗ​ല​ത്തു​നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗം​ങ്ങ​ളാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം മു​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: റെ​ജി, ഷാ​ജി, സാ​ജു, സാ​ധി​ർ.