പാ​ല​ച്ചു​വ​ടിൽ കർശന നിയന്ത്രണം
Saturday, July 4, 2020 11:51 PM IST
പി​റ​വം: ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച പി​റ​വം ന​ഗ​ര​സ​ഭ​യി​ലെ 17-ാം വാ​ർ​ഡി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന റോ​ഡു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പാ​ലാ, കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ചെ​റി​യ റോ​ഡു​ക​ൾ വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം നാ​ലു പേ​ർ​ക്ക് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ലു പേ​രെ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

പാ​ല​ച്ചു​വ​ട്ടി​ലെ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ തീ​രു​മാ​ന​മെ​ടു​ക്കും. പി​റ​വം ടൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.