കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബി​ൽ​നി​ന്നു രാ​ജി​വ​ച്ചു
Sunday, September 20, 2020 12:45 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളും ത​ൽ​സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച് പി.​ജെ. ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് താ​ണി​കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സേ​വി പൂ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജാ​സ് പാ​യി​പ്ര എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ​യി​ൽ ചേ​ർ​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലാ​ണ് പി.​ജെ. ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ മു​ള​വൂ​ർ, പാ​യി​പ്ര, മൂ​വാ​റ്റു​പു​ഴ ടൗ​ൺ, ആ​വോ​ലി, പൈ​ങ്ങോ​ട്ടൂ​ർ തു​ട​ങ്ങി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും ഭാ​ര​വാ​ഹി​ക​ളും ജോ​സ​ഫി​നൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.