ചു​റ്റു​മ​തി​ലി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, October 27, 2020 11:02 PM IST
മൂ​വാ​റ്റു​പു​ഴ: നി​ര്‍​മാ​ണ​ത്തി​നി​ടെ ചു​റ്റു​മ​തി​ലി​ടി​ഞ്ഞ് പ​രി​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. റാ​ക്കാ​ട് ന​ട​പ്പേ​ല്‍ എ​ന്‍.​പി. ജോ​ര്‍​ജ് (52) ആ​ണ് മ​രി​ച്ച​ത്. റാ​ക്കാ​ട് അ​ഞ്ച് ക​വ​ല ഭാ​ഗ​ത്ത് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഓ​യി​ല്‍ മി​ല്ലി​ന്‍റെ ചു​റ്റു​മ​തി​ല്‍ നി​മാ​ണ​ത്തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ സി​മ​ന്‍റ് ക​ട്ട​ക​ള്‍ ഇ​ടി​ഞ്ഞു താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം​ക​ണ്ട് മ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി​മാ​റി​യെ​ങ്കി​ലും ജോ​ര്‍​ജി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് സി​മ​ന്‍റ് ക​ട്ട​ക​ള്‍ വീ​ണു. തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് റാ​ക്കാ​ട് സെ​ന്‍റ് മേ​രി​സ് ക​ത്തി​ഡ്ര​ല്‍ നേ​ര്‍​ച്ച​പ്പ​ള്ളി​യി​ല്‍. ഭാ​ര്യ: ജാ​ന്‍​സി ക​ടാ​തി പു​തി​യാ​മ​റ്റ​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: അ​ലീ​ന (ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി).