സിപിഎമ്മിൽനിന്നു പു​റ​ത്താ​ക്കി
Friday, November 27, 2020 11:51 PM IST
കാ​ല​ടി: പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് സി​പി​എം കാ​ല​ടി ലോ​ക്ക​ൽ ക​മ്മിറ്റി അം​ഗം പി.ബി. സ​ജീ​വ്, ടൗ​ണ്‍ ബ്രാ​ഞ്ച് അം​ഗം വി.​ടി. ജോ​ർ​ജ് എ​ന്നി​വ​രെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാ​ഗ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം കാ​ല​ടി എ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ക​യ്യാ​ങ്ക​ളി​യും അ​തി​നെ​തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ഇ​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പി.​ബി. സ​ജീ​വ് ഇ​പ്പോ​ൾ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ടൗ​ണ്‍ വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

കാഞ്ഞൂരിലും വിമതർ പുറത്ത്

കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വാ​ർ​ഡ് ഒ​ന്നി​ൽ മ​ത്സ​രി​ക്കു​ന്ന പി.​ഐ. നാ​ദി​ർ​ഷ, അ​ഞ്ചി​ൽ മ​ത്സ​രി​ക്കു​ന്ന വി​ജി ബി​ജു, 11 ൽ ​മ​ത്സ​രി​ക്കു​ന്ന ഷി​ജി സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാംഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് അ​റി​യി​ച്ചു. പി.​ഐ. നാ​ദി​ർ​ഷ ബ്ലോ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​വും, വി​ജി ബി​ജു മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, ഷി​ജി സ്റ്റീ​ഫ​ൻ വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു.