ന​ഗ​ര​ത്തി​ൽ യാ​ത്രാ​ദു​രി​തം
Tuesday, March 2, 2021 12:06 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഉ​ഴു​തുമ​റി​ച്ചു തോ​ടു​പോ​ലെ​യാ​യി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ. യാ​ത്രാ​ദു​രി​ത​ത്തി​ൽ ന​ഗ​ര​വാ​സി​ക​ൾ.
അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​രി​ലെ മി​ക്ക റോ​ഡു​ക​ളും വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. കി​ഴ​ക്കേ​കോ​ട്ട മു​ത​ൽ ജൂ​ബി​ലി റോ​ഡ്, മൂ​സ്പെ​റ്റ് റോ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തക്കുരു​ക്കും, റോ​ഡ് പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ഗ​താ​ഗ​തക്കു​രു​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നു ലൂ​ർ​ദ് പ​ള്ളി - കി​ഴ​ക്കും​പാ​ട്ടു​ക​ര- പ​റ​വ​ട്ടാ​നി വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. ടാ​ങ്ക​ർ ലോ​റി​യ​ട​ക്കം ഈ ​വ​ഴി പോ​കു​ന്ന​തോ​ടെ ഇ​വി​ടെ​യും ഗ​താ​ഗ​തക്കുരു​ക്ക് രൂ​ക്ഷ​മാ​കു​ക​യാ​ണ്.
ഫു​ട്പാ​ത്തു​ക​ൾ കൈ​യ​ട​ക്കി ബൈ​ക്ക് യാ​ത്രി​ക​ർ അ​തി​സാ​ഹ​സി​ക​മാ​യി വാ​ഹ​നം കൊ​ണ്ടു പോ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ഴിന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​ന്നുര​ണ്ടു കി​ലോ​മീ​റ്റ​ർവ​രെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കുരു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
പോ​ലീ​സ് ഇ​ട​യ്ക്കുവ​ന്ന് നി​യ​ന്ത്രി​ക്കു​ന്പോ​ൾമാ​ത്ര​മാ​ണ് ചെ​റി​യൊ​രു ശ​മ​നം ഇ​തി​നു​ണ്ടാ​കു​ന്ന​ത്. കൂ​ർ​ക്ക​ഞ്ചേ​രി മു​ത​ൽ ക​ണി​മം​ഗ​ലംവ​രെ​യു​ള്ള ഭാ​ഗ​ത്തും പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ് പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ​യും ഗ​താ​ഗ​തക്കുരു​ക്കു രൂ​ക്ഷ​മാ​ണ്. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്.
റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടാ​ൽ പ്ര​വൃ​ത്തി​ക​ൾ തീ​ർ​ന്നാ​ലു​ട​ൻ ന​ന്നാ​ക്കിക്കൊടു​ക്ക​ണ​മെ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഉ​ത്ത​ര​വ് അ​വ​ഗ​ണി​ച്ച് ജ​ല അ​ഥോറി​റ്റി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ചാ​ൽ പി​ന്നീ​ട​തു ന​ന്നാ​ക്കാ​തെ ഇ​ടു​ന്ന​തു പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
റോ​ഡുപ​ണി​ തീ​രു​ന്ന മു​റ​യ്ക്ക് ടാ​റി​ട്ടു വൃ​ത്തി​യാ​ക്കിക്കൊ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞവ​ർ​ഷം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് പോ​സ്റ്റ് ഓഫീ​സ് റോ​ഡ്, കു​റു​പ്പം റോ​ഡ്, ഹൈ റോ ​ഡ് എ​ന്നി​വ ഉ​ത്ത​ര​വു വ​ന്ന​യു​ട​നെ ടാ​റി​ട്ടി​രു​ന്നു.
എ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ മ​റ്റു റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടു മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ​യി​രി​ക്കു​ക​യാ​ണ്.