സീറ്റ് വിവാദം; ചേലക്കരയിൽ കെ. രാധാകൃഷ്ണനെതിരെ പോസ്റ്റർ
Monday, March 8, 2021 12:44 AM IST
ചേ​ല​ക്ക​ര: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ എൽഡിഎഫ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തെച്ചൊ​ല്ലി​യു​ള്ള വി​വാ​ദം.
സി​പി​എ​ം നേ​താ​വാ​യ കെ.​ രാ​ധാ​കൃ​ഷ്ണനെ​തി​രെ​യാ​ണ് ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ വേ​ണ്ട എ​ന്ന് ചേ​ല​ക്ക​ര സ​ഖാ​ക്ക​ളു​ടെ പേ​രി​ലു​ള്ള​താ​ണ് പോ​സ്റ്റ​ർ. ര​ണ്ട ുത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​മെ​ന്ന ന​യം തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും ഒ​റ്റ ത​വ​ണ മാ​ത്രം മ​ൽ​സ​രി​ച്ച നി​ല​വി​ലെ എംഎ​ൽഎ യു.​ആ​ർ. പ്ര​ദീ​പി​നെ മാ​റ്റി കെ. ​രാ​ധാ​കൃ​ഷ്ണ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സിപിഎം തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ചേ​ല​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ പോ​സ്റ്റ​റു​ക​ളെ​ന്നാ​ണ് സൂ​ച​ന.
യു.​ആ​ർ. പ്ര​ദീ​പി​ന്‍റെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്, വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ആ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ല പോ​സ്റ്റ​റു​ക​ളും കീ​റി​യ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. പോ​സ്റ്റ​ർ വി​വാ​ദം ആ​രം​ഭി​ച്ച​തോ​ടെ സിപിഎം നേ​തൃ​ത്വം ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. 96 മു​ത​ൽ നാ​ലു ത​വ​ണ​യാ​ണ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ക​ന്നി​യ​ങ്ക​ത്തി​ൽ വി​ജ​യി​ച്ച രാ​ധാ​കൃ​ഷ്ണ​ൻ മ​ന്ത്രി​യാ​യി. ഒ​രു ത​വ​ണ സ്പീ​ക്ക​റാ​യും ര​ണ്ടു പ്രാ​വ​ശ്യം എംഎ​ൽഎ ആ​യും മ​ണ്ഡ​ല​ത്തി​ൽ തി​ള​ങ്ങി.
നാ​ലു ത​വ​ണ​യാ​യി മ​ത്സ​രി​ച്ച രാ​ധാ​കൃ​ഷ്ണ​ന് പാ​ർ​ട്ടി നേ​തൃ​ത്വം മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. സി​പിഎം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മ​ിറ്റി​യം​ഗ​മാ​ണ്.