ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന എ​ട​ക്കു​ളം സ്വ​ദേ​ശി മ​രി​ച്ചു
Wednesday, April 21, 2021 11:15 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടു​ങ്ങ​ല്ലൂ​ർ-​പ​റ​വൂ​ർ റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ട​ക്കു​ളം ഐ​ക്ക​ര​കു​ന്ന് സ്വ​ദേ​ശി മ​രി​ച്ചു. ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട എ​ട​ക്കു​ളം ഐ​ക്ക​ര​ക്കു​ന്ന് മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ അ​ന്തോ​ണി​യു​ടെ മ​ക​ൻ പോ​ൾ(58) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ-​പ​റ​വൂ​ർ റോ​ഡി​ൽ മാ​ളി​യം​പീ​ടി​കം മു​സ്ലിം പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പോ​ൾ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ഐ​ക്ക​ര​ക്കു​ന്ന് പാ​ദു​വാ ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: ആ​ന്‍റ​ണി സ്വീ​ൻ, അ​ല​ൻ.