ചാലക്കുടി പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്നു: കൂ​ട​പ്പു​ഴ ത​ട​യ​ണ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ്തം​ഭി​ച്ചു
Monday, May 31, 2021 12:40 AM IST
ചാ​ല​ക്കു​ടി: പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ കൂ​ട​പ്പു​ഴ ത​ട​യ​ണ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ്തം​ഭി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​ൽ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന വ​ലി​യ ത​ടി​ക​ൾ വ​ന്നി​ടി​ച്ചാ​ണ്‍ ത​ട​യ​ണ​യു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ അ​ട​യ്ക്കാ​നും തു​റ​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പ് പ​ണി തീ​ർ​ക്കാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യി.