ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ം: മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പു നാ​ളെ
Wednesday, September 15, 2021 12:47 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പു നാ​ളെ ന​ട​ക്കും. ന​റു​ക്കെ​ടു​പ്പി​നു മു​ൻ​പു​ള്ള അ​ഭി​മു​ഖം നാളെ രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷി​ച്ച 40 പേ​രി​ൽ യോ​ഗ്യ​രാ​യ 39 പേ​രു​മാ​യി ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ. ന​ട തു​റ​ന്ന ശേ​ഷ​മാ​ണു ന​റു​ക്കെ​ടു​പ്പ്.
കൂ​ടി​ക്കാ​ഴ്ച​യി​ൽ യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​ക​ളി​ൽ നി​ന്ന് നി​ല​വി​ലെ മേ​ൽ​ശാ​ന്തി ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മോ​ദ് ന​ന്പൂ​തി​രി​യാ​ണു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പു​തി​യ മേ​ൽ​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 30 ന് രാ​ത്രി പു​തി​യ മേ​ൽ​ശാ​ന്തി ചു​മ​ത​ലയേ​ൽ​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​റു മാ​സ​മാ​ണു കാ​ലാ​വ​ധി.

ഇ​ന്ത്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ
ടീ​മി​ലേ​ക്ക് എ. ​ആ​ദി​ത്യ​ൻ
കൊ​ട​ക​ര: ഇ​ന്ത്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ടീ​മി​ലേ​ക്കു കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഒാ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ യു​എ. ആ​ദി​ത്യ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ണ്ടൂ​ർ ഊ​ട്ടു​മ​ഠ​ത്തി​ൽ അ​ജി​ത​ൻ- ദി​വ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നും സ​ഹൃ​ദ​യയി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. ന​വം​ബ​ർ 21 മു​ത​ൽ 25 വ​രെ നേ​പ്പാ​ളി​ലെ പൊ​ഖാ​റ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബേ​സ്ബോ​ൾ ഗെ​യിം​സി​ൽ ആ​ദി​ത്യ​ൻ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കും.