ഒ​ള​ക​ര​ക്കാ​ർ​ക്കു സു​ര​ക്ഷി​ത പാ​ത​യൊ​രു​ക്കി തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ
Thursday, September 23, 2021 12:52 AM IST
പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മ​ഗാന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ള​ക​ര ഊ​രി​ൽ​നി​ന്നും മാ​ന്പാ​റ, കൊ​ഴി​കു​ത്ത് കാ​ട്ടു​ചോ​ല​ക​ളി​ലേ​ക്കു മ​ൺ​ന​ട​പാ​ത​യൊ​രു​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ക്കാ​തെ​യും സു​ഗ​മ​മാ​യും സ​ഞ്ച​രി​ക്കാ​വു​ന്ന പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ള​ക​ര​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വാ​ണി​യ​ന്പാ​റ വ​ഴി ചു​റ്റു​വ​ള​ഞ്ഞാ​ണു പോ​യി​രു​ന്ന​ത്. 44 വീ​ടു​ക​ളി​ലാ​യി 150 പേ​ർ ഒ​ള​ക​ര​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന തൊ​ഴി​ലി​നു പു​റ​മേ​യാ​ണു തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. 543 തൊ​ഴി​ൽ​ദി​ന​ങ്ങ​ളി​ലൂ​ടെ 1,65,000 വേ​ത​നം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം കാ​ന​ന പാ​ത​തു​റ​ക്കു​ന്ന​തോ​ടെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ഊ​രി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നാ​ണ് ഊ​രി​ലു​ള്ള​വ​ർ.