പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു
Monday, November 22, 2021 12:51 AM IST
തൃ​ശൂ​ർ: പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കാം​ഗ​വും ചി​റ്റി​ല​പ്പി​ള്ളി മാ​ത്യുവിന്‍റെ മ​ക​നുമായ ഡീക്കൻ റി​ഥി​ൻ, ബിഷപ് മാർ സെ​ബാ​സ്റ്റ്യൻ വാ​ണി​യ​പു​ര​യ്ക്ക​ലി​ന്‍റെ കൈ​വ​യ്പ്പു ശു​ശ്രൂ​ഷ​വഴി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.
വൈ​കീട്ടു ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും വി​ശ്വാ​സ പ​രി​ശീ​ല​ന ദി​നാ​ച​ര​ണ​വും തൃ​ശൂ​ർ അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. ഫ്രാ​ൻ​സി​സ് ആ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാരി ഫാ.​ ചാ​ക്കോ ചെ​റു​വ​ത്തൂ​ർ, അ​സി.​ വി​കാ​രി ഫാ. ​ആ​ന്‍റോ രാ​യ​പ്പ​ൻ, കൈ​ക്കാ​ര​ൻ ജോ​ഷി ആ​ല​പ്പാ​ട്ട്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​യ് ക​ണ്ണൂ​ക്കാ​ട​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് കൂ​നം​പ്ലാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.