അ​മ​ല​യി​ൽ അ​ഗ്നി​ശ​മ​ന​ വി​ഭാ​ഗം ട്രെ​യി​നിം​ഗ്
Friday, December 3, 2021 12:22 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം ന​ട​ത്തി​യ ട്രെ​യി​നിം​ഗി​നു ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ണ്‍ ഭാ​സ്ക​ർ നേ​തൃ​ത്വം ന​ൽ​കി. അ​ത്യാ​ഹി​ത​ങ്ങ​ളി​ൽപെ​ടു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന മാ​ർ​ഗ​ങ്ങ​ളും തീപ​ട​ർ​ന്നാ​ൽ പ്ര​യോ​ഗി​ക്കേ​ണ്ട രീ​തി​ക​ളും മോ​ക് ഡ്രില്ലി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ​കൃ​ഷ്ണ​ൻ, അ​മ​ല​യി​ലെ സി​സ്റ്റ​ർ ലി​ഖി​ത, ജോ​സ് മേ​ക്കാ​ട്ടു​കു​ളം, നി​ഖി​ൽ ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.