വാ​ഷും വാറ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, May 20, 2022 12:58 AM IST
ക​യ്പ​മം​ഗ​ലം: തീ​ര​ദേ​ശ​ത്ത് വാ​റ്റുചാ​രാ​യ നി​ർ​മാ​ണ​ത്തി​നു​ള്ള വാ​ഷും വാറ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വ് ക​യ്പ​മം​ഗലം പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.
ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഡോ​ക്ട​ർ​പ​ടി​ക്കു സമീപം ക​ണ​ക്ക​ശേ​രി​ വീ​ട്ടിൽ ഷാ​ജി (48) യെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഡിവൈ​എ​സ്പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​വും തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷും നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.
ഷാ​ജി​യു​ടെ വീ​ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ ക​ല്യാ​ണ​ങ്ങ​ൾ​ക്കും കൂ​ടാ​തെ പ​രി​സ​ര​ത്തെ മ​റ്റ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ലും വാ​റ്റു​ചാ​രാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം നാ​ളു​ക​ളാ​യി പ്ര​ദേ​ശ​ത്തു ര​ഹ​സ്യ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റുചെ​യ്ത​ത്.
ക​യ്പ​മം​ഗ​ലം എ​സ്​എ​ച്ച്ഒ സു​ബീ​ഷ് മോ​ൻ, എ​സ്​ഐ മാ​രാ​യ കൃ​ഷ്ണപ്ര​സാ​ദ്, ഗോ​കു​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ ക്രൈം ​സ്ക്വാ​ഡ് എ​സ്ഐ പി.​സി. സു​നി​ൽ, എഎ​സ്ഐ മാ​രാ​യ സി.ആ​ർ. ​പ്ര​ദീ​പ്, ടി.​ആ​ർ.​ ഷൈ​ൻ, ഗ്രേ​ഡ് എസ് സിപിഒ മാ​രാ​യ ലി​ജു ഇ​യ്യാ​നി, മി​ഥു​ൻ ആ​ർ. ​കൃ​ഷ്ണ, സിപിഒ ​മാ​രാ​യ അ​രു​ണ്‍ നാ​ഥ്, എ.​ബി.​നി​ഷാ​ന്ത്, പ്ര​വീ​ണ്‍, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്.