അ​ന്പ​ഴ​ക്കാ​ട് ദു​ക്റാ​ന തി​രു​നാ​ൾ; ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി
Monday, June 20, 2022 1:12 AM IST
മാ​ള: അ​ന്പ​ഴ​ക്കാ​ട് സെ​ന്‍റ്് തോ​മാ​സ് ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യി ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി. മൈ​ലാ​പൂ​രി​ലെ വി​ശു​ദ്ധ തോ​മാ​സ്ലീ​ഹാ​യു​ടെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന സാ​ന്തോം ബ​സ​ലി​ക്ക​യി​ൽ​നി​ന്നും അ​ന്പ​ഴ​ക്കാ​ട് ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ലേ​ക്കാ​യി​രു​ന്നു ദീ​പ​ശി​ഖ പ്ര​യാ​ണം.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത അ​ധ്യ​ക്ഷൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ടൻ, ഹൊ​‌​സുർ രൂ​പ​ത അ​ധ്യ​ക്ഷൻ മാർ ​സെ​ബാ​സ്റ്റ്യൻ പോ​ഴോ​ലി​പ​റ​ന്പി​ൽ എ​ന്നി​വ​ർ മൈ​ലാ​പൂ​രി​ൽ നി​ന്ന് ദീ​പ​ശി​ഖ തെ​ളി​യി​ച്ചു ന​ല്കി. ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് പാ​ലാ​ട്ടി ദീ​പ​ശി​ഖ ചാ​ല​ക്കു​ടി​യി​ൽ സ്വീ​ക​രി​ച്ചു.
ഇ​വി​ടെ നി​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഇ​ട​വ​കാ​തി​ർ​ത്തി​യാ​യ സ​ന്പാ​ളൂ​രി​ലെ​ത്തി​ച്ച് പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ൽ എ​ത്തി​ച്ച് ദീ​പ​ശി​ഖ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​യ് പാ​ലി​യേ​ക്ക​ര ദീ​പ​ശി​ഖ ക​ണ്‍​വീ​നർ സെ​യ്ഞ്ചൻ ആ​ന്‍റണി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി സ്ഥാ​പി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യൻ ന​ട​വ​ര​ന്പ​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് തൊ​ഴു​ത്തി​ങ്ക​ൽ , തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​നർ സാ​ലു ഇ​ട​ശേ​രി, കൈ​ക്കാ​രന്മാ​ർ എ​ന്നി​വർ നേ​തൃ​ത്വം ന​ൽ​കി.
ജൂ​ലൈ മൂ​ന്നി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത അധ്യ​ക്ഷൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ടൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു വ​രെ നേ​ർ​ച്ച ഉൗ​ട്ട് ഉ​ണ്ടാ​യി​രി​ക്കും.