ഉൗ​ര​കം ക്ഷേ​ത്ര​ത്തി​ൽ കു​ല​വാ​ഴ വി​താ​നം ഇ​ന്ന്
Monday, October 3, 2022 12:34 AM IST
ചേ​ർ​പ്പ്: ദു​ർ​ഗാ​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ച് ഉൗ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ കു​ല​വാ​ഴ വി​താ​നം ഇ​ന്ന് പ​ടി​ഞ്ഞാ​റെ ന​ട​പ്പു​ര​യി​ൽ ന​ട​ക്കും.
വൈ​കീ​ട്ട് അഞ്ചിന് ​വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച് ക്ഷേ​ത്ര അ​റ​യി​ൽ സൂ​ക്ഷി​ച്ച കു​ല​വാ​ഴ​ക​ൾ ഭ​ക്ത​ജ​ന​ങ്ങ​ളും ക്ഷേ​ത്രം ജീ​വ​ന​ക്കാ​ രും ചേ​ർ​ന്നാ​ണു ന​ട​പ്പു​ര​യി​ൽ അ​ല​ങ്ക​രി​ക്കു​ന്ന​ത്.
അ​ല​ങ്ക​രി​ച്ച കു​ല​വാ​ഴ​ക​ൾ വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ അഞ്ചിന് ​ഉ​ച്ച​യോ​ടെ ഭ​ക്ത ജ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച് പ്ര​സാ​ ദ​മാ​യി ന​ൽ​കും.
ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​വ​യ്പ് ഇ​ന്നു വൈ​കീ​ട്ട് സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ​ ന​ട​ക്കും.

കോ​ടി​യേ​രി:
സ​ർ​വ​ക​ക്ഷി
അ​നു​ശോ​ച​ന​യോ​ഗം ഇ​ന്ന്

തൃ​ശൂ​ർ: സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ടു​വി​ലാ​ലി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം ചേ​രു​മെ​ന്നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.