ഫാ​. ജോ​ബി ജേ​ക്ക​ബി​നെ കു​ന്നം​കു​ളം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദ​ർ​ശി​ച്ചു
Monday, October 3, 2022 12:41 AM IST
കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യുണ്ടായ വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ർ​ത്താ​റ്റ് കു​ന്നം​കു​ളം മാ​ർ​ത്തോ​മാ സ​ഭ ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​ബി ജേ​ക്ക​ബി​നെ കു​ന്നം​കു​ളം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് സ​ന്ദ​ർ​ശി​ച്ചു. ഇന്നലെ വൈ​കീട്ടാ​ണ് ഫാ​. ജോ​ബി താ​മ​സി​ക്കു​ന്ന തെ​ക്കേ​പു​റ​ത്തെ വീ​ട്ടി​ൽ മെ​ത്രാ​പ്പൊ​ലീ​ത്ത എ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ർ​ബാ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഫാ​. ജോ​ബി​യെ ഇ​ട​വ​ക​യി​ലെ മ​റ്റൊ​രു അം​ഗ​മാ​യ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ വി​ൽ​സ​ണ്‍ ആ​ക്ര​മി​ച്ച​ത്. അ​ക്ര​മ​ത്തി​ൽ ഫാ​. ജോ​ബി​യു​ടെ ഭാ​ര്യ ഷൈ​നി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ൽ​സ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.