പാ​വ​റ​ട്ടി തി​രു​നാ​ളി​ന് പ്രൗ​ഢ​ഗം​ഭീ​ര പ​രി​സ​മാ​പ്തി
Monday, April 22, 2024 1:24 AM IST
പാ​വ​റ​ട്ടി: തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ത്മീ​യ​ചൈ​ത​ന്യം പ​ക​ർ​ന്ന പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് പ്രൗ​ഢ​ഗം​ഭീ​ര പ​രി​സ​മാ​പ്തി.

തൂ​വെ​ള്ള വ​സ്ത്രം​ധ​രി​ച്ച്, ലി​ല്ലി​പൂ​ക്ക​ളേ​ന്തി​യ ബാ​ലി​കാ ബാ​ല​ന്മാ​രും, സ്വ​ർ​ണ​പ്ര​ഭ ചൊ​രി​യു​ന്ന പൊ​ൻ​കു​രി​ശു​ക​ളും വ​ർ​ണ​മു​ത്തു​ക്കു​ട​ക​ളും കെെ​യി​ലേ​ന്തി​യ വി​ശ്വാ​സി​ക​ളും, വാ​ദ്യ​മേ​ള​ങ്ങ​ളും തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​ക​മ്പ​ടി​യാ​യി.

വെ​ള്ളി​വ​ർ​ണ മേ​ലാ​പ്പ് ചാ​ർ​ത്തി​യ പ്ര​ദ​ക്ഷ​ണ വീ​ഥി​യി​ലൂ​ടെ ഉ​ണ്ണി​ശോ​യെ കെെ​യി​ലേ​ന്തി​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ച തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം പ​ള്ളി​ന​ട​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​പ്പേ​ള​യി​ലെ​ത്തി തി​രി​ച്ചു തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ച്ചു.

ആ​യി​ര​ങ്ങ​ളാ​ണ് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​മ്പോ​ൾ പി​താ​പാ​ത​യി​ൽ പ​ങ്കു​കൊ​ണ്ട് പ്ര​ദ​ക്ഷ​ണ​വീ​ഥി​ക്ക് ഇ​രു​വ​ശ​വും ത​ടി​ച്ചു​കൂ​ടി​യ​ത്. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റെ​ണി ചെ​മ്പ​ക​ശേ​രി, ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത്, ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ(​സീ​നി​യ​ർ) മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ജി​ബി​ൻ താ​ഴെ​ക്കാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. തീ​ർ​ഥ​കേ​ന്ദ്രം ട്ര​സ്റ്റി​മാ​രാ​യ വി.​ജെ. ജോ​സി, ജോ​യ് ആ​ന്‍റ​ണി, ബാ​ബു ജോ​ർ​ജ്, ആ​ന്‍റോ വ​ർ​ഗീ​സ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജ​ൻ ജോ​സ്, വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ൻ.​ജെ. ലി​യോ തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

28നാ​ണ് എ​ട്ടാ​മി​ട തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ട്ടാ​മി​ട തി​രു​നാ​ൾ വ​രെ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് ദേ​വാ​ല​യ തി​രു​മു​റ്റ​ത്ത് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച വ​ട​ക്കു​ഭാ​ഗം തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക്ക​ൽ ഈ​വ് മെ​ഗാ ഷോ ​അ​ര​ങ്ങേ​റും.