വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 23, 2024 10:49 PM IST
വ​ര​ന്ത​ര​പ്പി​ള്ളി: വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന് നൊ​ട്ട​ൻ​മൂ​ല ആ​ഴ്ച​ങ്ങാ​ട​ൻ വ​ർ​ഗീ​സ്-സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക്രി​സ്റ്റി​യാ​ണ് (15) മ​രി​ച്ച​ത്.

ഇന്നലെ ഉ​ച്ച​ക്ക് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ താ​ഴെ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്തം ഛർ​ദ്ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഉ​ട​ൻ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ട്ടി​ക്ക് അപസ്മാരം ഉ​ള്ള​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ സി​ജെ​എം സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​ മ​ര​ണം.

സി​ൻ​ഡ​ർ​ല, സ്റ്റോ​വി​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.