കാ​ട്ടൂ​രി​ൽ വീ​ട്ടുമു​റ്റ​ത്തെ കി​ണ​റും മോ​ട്ടോ​ർ ഷെ​ഡും ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Saturday, July 13, 2019 12:39 AM IST
കാ​ട്ടൂ​ർ: കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ ഇ​ല്ലി​ക്കാ​ട് പ്ര​ദേ​ശ​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു.

ആ​ക്ലി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ശോ​ഭ​ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കി​ണ​റാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞുതാ​ഴ്ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മോ​ട്ടോ​റും മോ​ട്ടോ​ർ ഷെ​ഡും ഇ​തോ​ടൊ​പ്പം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച മു​ന്പ് കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന്‍റെ നി​റം മാ​റി​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു വി​വ​രം അ​റി​ഞ്ഞ് വാ​ർ​ഡ് മെ​ന്പ​ർ മ​നോ​ജ് വ​ലി​യ​പ​റ​ന്പി​ൽ അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റ​വ​ന്യൂ അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.