ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് റോ​ഡി​ൽവീ​ണ​ യുവാവ് കാ​റി​ടി​ച്ച് മ​രി​ച്ചു
Friday, July 19, 2019 10:52 PM IST
മാ​ള: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ തെ​റി​ച്ചു വീ​ണ​യാ​ൾ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ചു. അ​ന്പ​ഴ​ക്കാ​ട് മ​രു​തു​വി​ള​യി​ൽ ശ്യാം​കു​മാ​റി​ന്‍റെ മ​ക​ൻ ദീ​പ​ക്(23) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ 10.30ന് ​അ​ഷ്ട​മി​ച്ചി​റ​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. മാ​ള​യി​ൽ നി​ന്ന് അ​ഷ്ട​മി​ച്ചി​റ​യി​ലേ​ക്ക് ബൈ​ക്കി​ൽ ദീ​പ​ക്കും സു​ഹൃ​ത്തും കൂ​ടി വ​രി​ക​യാ​യി​രു​ന്നു. മു​ന്നി​ൽ പോ​യി​രു​ന്ന മ​റ്റൊ​രു ബൈ​ക്കി​ന്‍റെ പു​റ​കി​ൽ ഇ​വ​രു​ടെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പു​റ​കി​ലി​രു​ന്നി​രു​ന്ന ദീ​പ​ക് റോ​ഡി​ൽ തെ​റി​ച്ച് വീ​ണു. ഈ ​സ​മ​യം എ​തി​ർ​വ​ശ​ത്തു​നി​ന്നു വ​ന്ന കാ​ർ ദീ​പ​ക്കി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പ​ക്കി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: വ​സ​ന്ത. സ​ഹോ​ദ​രി: ദീ​പ.