മ​ഴ​ക്കെ​ടു​തി: വീ​ടു​ക​ളി​ൽ ക്ലോ​റി​നേ​ഷ​നു 50 പേ​ർ, ക്യാ​ന്പു​ക​ളി​ലു​ള്ള​ത് 77
Wednesday, August 14, 2019 1:03 AM IST
ഗു​രു​വാ​യൂ​ർ: മ​ഴ​ക്കെ​ടു​തി​ൽ​പ്പെ​ട്ട് വെ​ള്ളം​ക​യ​റി​യ വീ​ടു​ക​ളി​ൽ കി​ണ​റും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 പേ​ര​ട​ങ്ങു​ന്ന സം​ഘം വി​വി​ധ സ്ക്വാ​ഡു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി ചെ​യ്യു​ന്ന​ത്. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന സം​ഘം വീ​ടു​ക​ളി​ലെ​ത്തി കി​ണ​റു​ക​ളി​ൽ ശാ​സ്ത്രീ​യ​മാ​യി ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ക​യും പ​രി​സ​രം ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ക്യാ​ന്പി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി.
ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. നി​ല​വി​ൽ 77 പേ​രാ​ണ് വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​നാ​വാ​തെ ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി താ​മ​സി​ക്കു​ന്ന​ത്. കാ​ര​യൂ​ർ സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 44 പേ​രും ബ്ര​ഹ്മ​കു​ളം അ​പ്പ​മാ​സ്റ്റ​ർ സ്കൂ​ളി​ൽ 33 പേ​രു​മാ​ണു​ള്ള​ത്. വെ​ള്ളം ഇ​റ​ങ്ങി​യാ​ൽ ഇ​വ​ർ ഇ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മാ​റും. തൈ​ക്കാ​ട് പ്രെെ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നും ബ്ര​ഹ്മ​കു​ളം അ​പ്പു​മാ​സ്റ്റ​ർ സ്കൂ​ളി​ലാ​കും എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.