വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നു ര​ക്ഷ​ക​നാ​യി വി​ഷ്ണു
Wednesday, August 14, 2019 1:05 AM IST
പാ​വ​റ​ട്ടി: പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​ന്‍റെ ജി​വ​ന് ര​ക്ഷ​ക​നാ​യ​ത് വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി വി​ഷ്ണു. വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ മ​ന​ക്ക​ൽ ക​ട​വി​ൽ ഉ​ള്ള​ന്നൂ​ർ മ​ന​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പെ​ന്മാ​ട്ട് വീ​ട്ടി​ൽ അ​യ്യ​പ്പു​വി​ന്‍റെ​യും ദേ​വ​യാ​നി​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ് വി​ഷ്ണു.
മീ​ൻ പി​ടി​ക്കാ​നാ​യി രാ​വി​ലെ കൂ​ട്ടു​കാ​ര​നു​മൊ​ത്ത് ക​ണ്ണോ​ത്ത് ലി​ങ്ക് ഹൈ​വേ​യി​ൽ ഇ​ര​ട്ട പാ​ല​ത്തി​നു സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു വി​ഷ്ണു. മീ​ൻ പി​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ക​ര​ഞ്ഞു​കൊ​ണ്ട് ഓ​ടി​യെ​ത്തി​യ യു​വാ​വ് ഉ​മ്മ വെ​ള്ള​ത്തി​ൽ വീ​ണെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്വ​ന്തം ര​ക്ഷ​ക്കാ​യി ക​രു​തി​യ ചെ​റി​യ ട്യൂ​ബു​മാ​യി വി​ഷ്ണു പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങി നീ​ന്തു​ക​യും ത​ള​ർ​ന്ന് അ​വ​ശ​നാ​യി കു​റ​ച്ച​ക​ലെ മു​ങ്ങി താ​ഴ്ന്നു കൊ​ണ്ടി​രു​ന്ന ചെ​റു​പ്പ​കാ​ര​നെ റോ​ഡി​ലേ​ക്കു അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ഷ്ണു പ​റ​ഞ്ഞു.
ഒ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന റ​സി​യ​യെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ് വി​ഷ്ണു. പി​ന്നി​ട് ഗു​രു​വാ​യൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ റ​സി​യ​യെ ക​ര​ക്കെ​ത്തി​ച്ച​ത്. ര​ക്ഷ​ക​നാ​യ വി​ഷ്ണു വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​വാ​സി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.