മഴയാശങ്ക അകലാതെ
Thursday, August 15, 2019 12:27 AM IST
ക​ള്ളാ​യി​യി​ൽ ര​ണ്ടു വീ​ടു​ക​ൾ
ത​ക​ർ​ന്നു​വീ​ണു

പു​തു​ക്കാ​ട്: തൃ​ക്കൂ​ർ ക​ള്ളാ​യി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ര​ണ്ടുവീ​ടു​ക​ൾ ത​ക​ർ​ന്നു. വ​ട്ട​ക്കൊ​ട്ടാ​യി ത​ട്ടാ​റ മ​ത്താ​യി, ക​ള്ളാ​യി എ​ട​ശേ​രി സു​കു​മാ​ര​ന്‍റെ ഭാ​ര്യ ശാ​ന്ത എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഇന്നലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. അങ്കണ​വാ​ടി ഹെ​ൽ​പ്പ​റാ​യി​രു​ന്ന മ​ത്താ​യി​യു​ടെ ഭാ​ര്യ ഷൈ​നി ഉ​ച്ച​യ്ക്ക് തി​രി​ച്ചുവ​ന്ന​പ്പോ​ഴാ​ണ് വീ​ട് ത​ക​ർ​ന്ന​താ​യി ക​ണ്ട​ത്.
തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​സി. സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി സ​ക്ക​റി​യ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ത​ക​ർ​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

നെ​ൻ​മ​ണി​ക്ക​ര​യി​ൽ
ആ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ൾ
വെ​ള്ളം ക​യ​റി ന​ശി​ച്ചു

പു​തു​ക്കാ​ട് : നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ളം ക​യ​റി വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ചു. പു​ല​ക്കാ​ട്ടു​ക​ര​യി​ൽ കൃ​ഷി ചെ​യ്ത നെന്മ​ണി​ക്ക​ര പി​ടി​യ​ത്ത് ജി​ജോ​യു​ടെ 4500 ഓ​ളം വാ​ഴ​ക​ളും പാ​ലി​യേ​ക്ക​ര കീ​ടാ​യി പു​ഷ്പാ​ക​ര​ന്‍റെ അ​ഞ്ഞൂ​റി​ലേ​റെ വാ​ഴ​ക​ളു​മാ​ണ് ന​ശി​ച്ച​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട നേ​ന്ത്ര​വാ​ഴ​ക​ൾ മു​ക്കാ​ൽ​ഭാ​ഗ​വും ചീ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ വാ​ഴ​ക്കു​ല​ക​ളും ന​ശി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ൻ.