വെ​ള്ള​പ്പൊ​ക്കം: അ​ട​ഞ്ഞുകി​ട​ക്കു​ന്ന തോ​ടു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന്
Saturday, August 17, 2019 1:19 AM IST
തൃ​ശൂ​ർ: വെ​ള്ളപ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന് ക​യ്പ​മം​ഗ​ലം നി​യോ​ജ​മ​ണ്ഡ​ല​ത്തി​ലെ അ​ട​ഞ്ഞു കി​ട​ക്കു​ന്ന തോ​ടു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള തോ​ടു​ക​ളു​ടെ വീ​തി കൂ​ട്ട​ണ​മെ​ന്നും ആ​വ​ശ്യം. തു​ട​ർ​ച്ച​യാ​യി വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് വ​രും​കാ​ല​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ.​ടി.​ ടൈ​സ​ണ്‍ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന താ​ലൂ​ക്ക് ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളും ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​ലി​യ തോ​ടു​ക​ൾ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ഴം കൂ​ട്ടി വൃ​ത്തി​യാ​ക്ക​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ല​വി​ലു​ള്ള കാ​ന​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ട​ഞ്ഞു കി​ട​ക്കു​ന്ന കാ​ന​ക​ൾ തു​റ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബീ​ദ​ലി, ത​ഹ​സി​ൽ​ദാ​ർ രേ​വ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാരായ പ്ര​സാ​ദി​നി മോ​ഹ​ന​ൻ (എ​റി​യാ​ട്), ആ​ദ​ർ​ശ് (എ​ട​വി​ല​ങ്ങ് ), കെ.​കെ.​സ​ച്ചി​ത്ത് ( പെ​രി​ഞ്ഞ​നം), ഇ.​കെ. മ​ല്ലി​ക (ശ്രീ​നാ​രാ​യ​ണ​പു​രം), ബൈ​ന പ്ര​ദീ​പ് (എ​ട​ത്തി​രു​ത്തി), ഇ.​ജി. സു​രേ​ന്ദ്ര​ൻ (മ​തി​ല​കം ), ടി.​വി സു​രേ​ഷ്കു​മാ​ർ (ക​യ്പ​മം​ഗ​ലം), പി​ഡ​ബ്ല്യു​ഡി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.