അ​ന്തി​ക്കാ​ട് സെന്‍റ് ആന്‍റണീസ് പ​ള്ളി​യി​ൽ ഒ​ണാ​ഘോ​ഷം
Wednesday, September 11, 2019 1:03 AM IST
അ​ന്തി​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. 150ഓ​ളം അ​മ്മ​മാ​ർ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​ക​ളി​യും പൂ​ക്ക​ള​മ​ത്സ​ര​വും വ​ടം​വ​ലി​യും ഉ​റി​യ​ടി​യും ശ്ര​ദ്ധേ​യ​മാ​യി. പ്ര​ള​യ​ത്തി​ൽ ദു​രി​തം നേ​രി​ട്ട​വ​ർ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​കാം​ഗ​ങ്ങ​ൾ ക​ള​ഭം ചാ​ർ​ത്തി​യ​ശേ​ഷം 2000ത്തോ​ളം പേ​ർ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​ബെ​ന്നി കി​ട​ങ്ങ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​വ​യെ​ല്ലാം സം​ഘ​ടി​പ്പി​ച്ച​ത്. വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ര​ണ്ടാം ചൊ​വ്വാ​ഴ്ചാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രു​ന്നു.