ഡി​ജി​പി​യു​ടെ പ​രാ​തി അ​ദാ​ല​ത്ത് 30 ന്
Tuesday, September 17, 2019 12:52 AM IST
തൃ​ശൂ​ർ: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ പ​രാ​തി അ​ദാ​ല​ത്ത് തൃ​ശൂ​രി​ൽ 30 നു ​ന​ട​ക്കും. ടൗ​ണ്‍​ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഒ​രു മ​ണി വ​രെ​യാ​ണ് അ​ദാ​ല​ത്ത്.
ഈ ​മാ​സം 23 വ​രെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലും നേ​രി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. പ​രാ​തി സ്വീ​ക​രി​ക്കാ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ​മാ​രെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി നി​യ​മി​ച്ചു.
പ​രാ​തി​ക​ൾ ഇ​മെ​യി​ലി​ലും സ്വീ​ക​രി​ക്കും. അ​ദാ​ല​ത്തി​ലേ​യ്ക്കു​ള്ള​താ​ണെ​ന്നു പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്ക​ണം. ഇ-​മെ​യി​ൽ ഐ​ഡി cptsr.pol@kerala.gov.in
അ​ദാ​ല​ത്ത് ദി​വ​സം ത​ത്സ​മ​യ പ​രാ​തി ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്. മു​ൻ​കൂ​ട്ടി പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു നേ​രി​ൽ വ​ന്നു പ​രാ​തി ന​ൽ​കാ​നാ​കും. പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ടോ​ക്ക​ണ്‍ ന​ൽ​കി മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ൽ കാ​ണാം. അം​ഗ​പ​രി​മി​ത​ർ​ക്കും മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നു ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര അ​റി​യി​ച്ചു. ഫോ​ണ്‍: 0487-2427574. 9497917494.