കൊട്ടേക്കാട് ഫൊറോന പള്ളിയിൽ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്കം
Monday, October 7, 2019 12:38 AM IST
കൊ​ട്ടേ​ക്കാ​ട്: വി​ശ്വാ​സം, പ്ര​ത്യാ​ശ, സ്നേ​ഹം എ​ന്നിവയില​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സഭ കൂരി​യ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ പ​റ​ഞ്ഞു. കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ന​ട​ത്തു​ന്ന മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ​മൂ​ഹ നന്മയ്ക്കു​ത​കു​ന്ന പ്ര​വ​ർ​ത്തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ അ​ധ്യ​ക്ഷ​നാ​യി. ഫാ. ​റോ​ബി​ൻ ച​ന്പ​ന്നൂ​ർ​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ. ലോ​ന​പ്പ​ൻ, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. പോ​ൾ, പ്രി​ൻ​സ് ചാ​ണ്ടി, കെ.​എം. തോം​സ​ണ്‍, ജോ​സ് അ​ക്ക​ര, വി​നേ​ഷ് കോ​ള​ങ്ങാ​ട​ൻ, ലി​ന്‍റോ കോ​ള​ങ്ങാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ കോ​ണ്‍​വ​ന്‍റ് പ​രി​സ​ര​ത്തു​നി​ന്ന് മ​രി​യ​ൻ റാ​ലി ഉ​ണ്ടാ​യി​രു​ന്നു. സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, എ.​സി. കൊ​ച്ചു​മാ​ത്യു, അ​നൂ​പ് ചി​രി​യ​ങ്ക​ണ്ട​ത്ത്, സി​ബി​ൻ വ​ർ​ഗീ​സ്, ടി.​പി. റ​പ്പാ​യി, സി.​ഒ. ഡേ​വീ​സ്, വി​ബി​ൻ വ​ർ​ഗീ​സ്, പി.​പി. ദേ​വ​സി, ജെ​യ് ജോ​ണ്‍ തു​ഞ്ച​ൻ, ജോ​സ് തൈ​ക്കാ​ട്ടി​ൽ, ബാ​സ്റ്റി​ൻ​പോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.