ആ​ൻ​സി​ക്കു ക​ണ്ണീ​രോ​ടെ വി​ട
Wednesday, October 9, 2019 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ചി​രി​ക്കു​ന്ന മു​ഖ​മു​ള്ള സ്വ​ന്തം ചി​ത്ര​ത്തി​നു താ​ഴെ അ​വ​ൾ ചേ​ത​ന​യ​റ്റു കി​ട​ന്നു. അ​രി​കി​ൽ മെ​ഴു​കു​തി​രി​യും, ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന​യോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​രു​കി​ത്തീ​രു​ന്ന​ത് അ​വ​ള​റി​ഞ്ഞി​ല്ല. നി​ല​വി​ളി​ക​ൾ​ക്കൊ​ന്നും അ​വ​ളെ ഉ​ണ​ർ​ത്താ​നുമായി​ല്ല. മാ​ലാ​ഖ​മാ​രു​ടെ ലോ​ക​ത്തേ​ക്ക് അ​വ​ൾ മ​ട​ങ്ങു​ന്പോ​ൾ ആ​യി​രം നാ​വു​ക​ൾ അ​വ​ളു​ടെ ആ​ത്മാ​വി​നു ശാ​ന്തി​ചൊ​ല്ലി.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് മ​ല​ക്ക​പ്പാ​റ - ആ​ന​മ​ല റോ​ഡി​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഉൗ​ര​കം പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ വ​ർ​ഗീ​സി​ന്‍റെ​യും നൈ​നി​യു​ടെ​യും മ​ക​ൾ ആ​ൻ​സി​ക്കു ക​ണ്ണീ​രോ​ടെ​യാ​ണ് സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും വി​ട​ന​ൽ​കി​യ​ത്.

മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ അ​ട​ക്കി​വ​ച്ച ദുഃ​ഖം ക്രൈ​സ്റ്റ് കോ​ള​ജി​ൽ അ​ണ​പൊ​ട്ടി​യൊ​ഴു​കി. ക​ളി​ചി​രി​യു​മാ​യി കാ​ന്പ​സി​ൽ പാ​റിന​ട​ന്നി​രു​ന്ന പ്രി​യ​പ്പെ​ട്ട ആ​ൻ​സി​യു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ട​പ്പോ​ൾ സ​ഹ​പാ​ഠി​ക​ൾ​ക്കു ദുഃ​ഖം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു ആ ​കാ​ഴ്ച.

രാ​വി​ലെ മു​ത​ൽ കോ​ള​ജി​ൽ കാ​ത്തു​നി​ന്ന സ​ഹ​പാ​ഠി​ക​ൾ വി​തു​ന്പ​ലോ​ടെ​യാ​ണ് പ്രി​യ സു​ഹൃ​ത്തി​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച​ത്. പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട സ​ഹ​പാ​ഠി​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ സു​ഹൃ​ത്തി​നെ അ​വ​സാ​ന​മാ​യി ഒ​ന്നു​കാ​ണു​വാ​നും അ​ന്ത്യ​ ചും​ബ​നം ന​ൽ​കു​വാ​നും പ​രി​ക്കു​ക​ൾ വ​ക​വയ്ക്കാ​തെ എ​ത്തി​യി​രു​ന്നു.

ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ആ​ൻ​സി. കോ​ള​ജി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​ർ​ട്ടി​ക്കോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നുവച്ചു.

ദേ​വ​മാ​ത പ്രൊ​വി​ൻഷ്യ​ൽ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ഫാ. ​ഷാ​ജു എ​ട​മ​ന, എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ്, ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​രും സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്നു മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​കവി​കാ​രി ഫാ. ​പോ​ൾ എ. ​അ​ന്പൂ​ക്ക​ൻ, രൂ​പ​ത സി​എ​ൽ​സി ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​യ്സ​ണ്‍ ക​വ​ല​ക്കാ​ട്ട് തു​ട​ങ്ങി നി​ര​വ​ധി വൈ​ദിക​ർ അ​ന്ത്യ​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ, മു​ൻ ചീ​ഫ് വി​പ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

ഉൗ​ര​കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ എ​ല്ലാ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു ആ​ൻ​സി. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ എം​എ​സ്ഡ​ബ്ല്യു​വി​നു ചേ​ർ​ന്ന​തു​ത​ന്നെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ത്തോ​ടു​ള്ള ​താ​ൽ​പ​ര്യം കൊ​ണ്ടാ​യി​രു​ന്നു.

പ​ഠ​ന​ത്തി​ലും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​ൻ​സി വ​ലി​യ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.