‘മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​’
Wednesday, October 9, 2019 12:55 AM IST
ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ദേ​ശീ​യ​പാ​ത ആ​ക‌്ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം ആ​രോ​പി​ച്ചു. ചു​ങ്ക​പ്പാ​തയ്​ക്കുവേ​ണ്ടി അ​ഞ്ചുത​വ​ണ കേ​ന്ദ്ര​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​രി​ക്ക​ൽപോ​ലും ഇ​ര​ക​ളെ കാ​ണാ​ൻ താ​ല്പ​ര്യം കാ​ണി​ച്ചി​ല്ല.
ആ​ക‌്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​വാ​സി ചെ​യ​ർ​മാ​ൻ കെ.​കെ. ഹം​സ​കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ത്ത​ര​മേ​ഖ​ല ചെ​യ​ർ​മാ​ൻ വി.​ സി​ദ്ധി​ഖ് ഹാ​ജി അ​ധ്യ​ക്ഷ​നാ​യി​. ഉ​സ്മാ​ൻ അ​ണ്ട​ത്തോ​ട്, ക​മ​റു​ദീ​ൻ തി​രു​വ​ത്ര, പി.​കെ. ​നൂ​ർ​ദീ​ൻ, സ​മ​ദ് കാ​ര്യാ​ത്ത്, സി.​ ഷ​റ​ഫു​ദീ​ൻ, ഗ​ഫൂ​ർ തി​രു​വ​ത്ര, ടി.​കെ.​ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.