കു​ന്നം​കു​ള​ത്ത് നിരോധിത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, October 9, 2019 12:55 AM IST
കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള നി​ര​വ​ധി പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​വ​ഴി വാ​ണി​ഭം ന​ട​ത്തി​യി​രു​ന്ന ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നു​മാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് (50 മൈ​ക്രോ​ണി​ൽ താ​ഴെ ക​ന​മു​ള്ള​ത്) ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത​ത്.
പ്ലാ​സ്റ്റി​ക് റൂ​ൾ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് സിം​ഗി​ൾ യൂ​സ് പ്ലാ​സ്റ്റി​ക് വി​ല്പ​ന​യും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചു​കൊ​ണ്ട് നേ​ര​ത്തേ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. പ​ല ത​വ​ണ പ്ലാ​സ്റ്റി​ക് പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​റ​മേ​നി​ന്നും ചി​ല വ്യ​ക്തി​ക​ൾ വ​ഴി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ന​ഗ​ര​പ്ര​ദേ​ശ​ത്ത് പ്ലാ​സ്റ്റി​ക് വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വി​ല്പ​ന ന​ട​ത്തു​ന്നി​ല്ല എ​ന്ന് പ​ല​ത​വ​ണ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​റ​മേ​നി​ന്നും ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​വ​രെ​പ്പ​റ്റി അ​റി​യാ​വു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ് അ​റി​യി​ച്ചു. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​എ​സ്. ല​ക്ഷ്മ​ണ​ൻ പ​റ​ഞ്ഞു.