കു​ട്ടി​ക​ളു​ടെ മ​ര​ണം: കാ​ട്ടൂ​ർ ഗ്രാ​മം തേ​ങ്ങി
Wednesday, October 9, 2019 12:59 AM IST
കാ​ട്ടൂ​ർ: ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ആ​ൻ​സ​ന്‍റെ​യും ഡെ​ൽ​വി​ന്‍റെ​യും വി​യോ​ഗ​ത്തി​ൽ കാ​ട്ടൂ​ർ ഗ്രാ​മം വി​ങ്ങി​പ്പൊ​ട്ടി. അ​വ​ർ വെ​റും അ​ൾ​ത്താ​ര​ബാ​ല​ന്മാ​ർ മാ​ത്ര​മാ​യി​രു​ന്നി​ല്ല. പ​ള്ളി​യും പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​രു​ന്നു ഇ​വ​ർ​ർ​ക്കെ​ല്ലാം. ആ​രെ​യും സ​ഹാ​യി​ക്കാ​ൻ എ​വി​ടെ​യും ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു ഈ ​കു​ട്ടി​ക​ൾ.
എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കു പ്രി​യ​ങ്ക​ര​രാ​യി​രു​ന്നു.
അ​പ​ക​ടം സം​ഭ​വി​ച്ച​ത​റി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു ഈ ​ഗ്രാ​മം. പി​ന്നീ​ട് ഇ​വ​രു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞി​ട്ടും ആ​ദ്യം നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്കും വി​ശ്വ​സി​ക്കാ​നാ​യി​ല്ല. അ​ത്ര​യ്ക്ക് ഈ ​ചെ​റു​ഗ്രാ​മ​ത്തെ അ​വ​ർ ആ​ത്മാ​ർ​ഥ​മാ​യി സ്നേ​ഹി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ അ​വ​രെ​യും. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി അ​ൾ​ത്താ​ര​ബാ​ല​ന്മാ​രാ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ആ​ൻ​സ​നും ഡെ​ൽ​വി​നും.
എ​ന്തു തി​ര​ക്കു​ക​ളു​ണ്ടാ​യാ​ലും ദേ​വാ​ല​യ ശു​ശ്രൂ​ഷ​ക​ളി​ലോ പ​ര​സ്നേ​ഹ പ്ര​വൃ​ത്തി​ക​ളി​ലോ അ​വ​ർ മു​ട​ക്കം വ​രു​ത്തി​യി​രു​ന്നി​ല്ല. മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ചാ​യ ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു ക​ല്ല​റ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും അ​ടു​ത്ത​ടു​ത്താ​യി​ട്ടാ​ണ്.