ഓ​റ​ഞ്ച് അ​ലർ​ട്ട് സ​ത്യ​മാ​യി, തൃ​ശൂ​രി​ൽ ക​ന​ത്ത മ​ഴ
Tuesday, October 22, 2019 12:07 AM IST
തൃ​ശൂ​ർ: ഓ​റ​ഞ്ച് അ​ല​ർ​ട്ട് സ​ത്യ​മാ​യി; ജില്ലയിൽ ഇന്നലെ പെയ്തതു കനത്ത മഴ. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ ഇന്നലെ ഉച്ചവരെ തുടർന്നു. ഉച്ചയ്ക്കുശേഷം കനത്ത മഴ പ്രവചിച്ചെ ങ്കിലും ചിലയിടങ്ങളിൽ മാത്രമാണ ്മഴ പെയ്തത്. മഴ തകർത്തതോടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും മ​ഴ​യെത്തുട​ർ​ന്ന് ചി​ല​ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ട്.

അ​ത്യാ​ഹി​ത​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ണ​ക്കെ​ട്ടു​ക​ൾ പ​ല​തും നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ലും ചി​ല​തു തു​റ​ന്ന​തി​നാ​ലും പു​ഴ​യോ​ര​മേ​ഖ​ല​ക​ളി​ലെ​ല്ലാം ജാ​ഗ്ര​താനി​ർ​ദേ​ശ​മു​ണ്ട്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്കുശേ​ഷം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്നു. ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മി​ന്ന​ലി​ൽനി​ന്നും ര​ക്ഷ​നേ​ടാ​ൻ കൈ​ക്കൊ​ള്ളേ​ണ്ട ജാ​ഗ്ര​താനി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.തൃ​ശൂ​രി​ൽനി​ന്നു ട്രെ​യി​നു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു ക​ട​ന്നു​പോ​യെ​ങ്കി​ലും ചാ​ല​ക്കു​ടി​യി​ൽ ദീ​ർ​ഘ​നേ​രം ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​ർ വ​ഴി ഷൊ​ർ​ണൂ​ർ മേ​ഖ​ല​യി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​നു​ക​ളും മു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.

എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള കെഎ​സ് ആ​ർടിസി ബ​സു​ക​ളെ​ല്ലാം വ​ള​രെ​ വൈ​കി​യാ​ണ് തൃ​ശൂ​രി​ലെ​ത്തി​യ​ത്. തൃ​ശൂ​രി​ൽനി​ന്ന് ബ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും അ​വ എ​റ​ണാ​കു​ള​ത്ത് എ​ത്താ​നും ഏ​റെ നേ​ര​മെ​ടു​ത്തു.

മ​ഴ തു​ട​രു​മെ​ന്നു​റ​പ്പാ​യ​തോ​ടെ ആ​ളു​ക​ൾ അ​ത്യാ​വ​ശ്യ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​ സൂ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തെ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത​ം ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലേ​ക്കു മാ​റു​ന്ന​തു​കൊ​ണ്ട് തൃ​ശൂ​ർ ജി​ല്ല​യി​ലും സ​മീ​പ​ത്തും ഇ​ന്ധ​ന​ക്ഷാ​മ​ത്തി​നു സാ​ധ്യ​ത​യു​ള്ള​താ​യി അ​ഭ്യൂ​ഹം പ​ര​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ പെ​ട്രോ​ളും ഡീ​സ​ലും സ്റ്റോ​ക്കു ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം തോ​ടു​ക​ളി​ൽ വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ അ​തി​രി​പ്പി​ള്ളി​യും ചാ​ല​ക്കു​ടി​പ്പു​ഴ തീ​ര​വും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ​യാ​യി നാ​ല​ര സെ​ന്‍റീമീ​റ്റ​ർ മ​ഴ​പെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്ക്.

ക​ഴി​ഞ്ഞ മ​ഴ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ളം ക​യ​റി​യ എ​ട​ത്തിരു​ത്തി മേ​ഖ​ല​യി​ൽ ഇ​ത്ത​വ​ണ​യും വെ​ള്ളം ക​യ​റി. എ​ട​ത്തു​രു​ത്തി, ക​യ്പ​മം​ഗ​ലം പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല, പെ​രി​ഞ്ഞ​നം കി​ഴ​ക്ക​ൻ മേ​ഖ​ല, എ​സ്​എ​ൻ പു​രം, എ​റി​യാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്. തു​ലാ​വ​ർ​ഷം ഇ​നി​യും ക​ന​ത്താ​ൽ ക്യാ​ന്പു​ക​ളി​ലേ​ക്കു പോ​കേ​ണ്ടിവ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ.