‘അ​മൃ​ത് പ്ല​സി​ൽ ഗു​രു​വാ​യൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്തും’
Tuesday, October 22, 2019 12:13 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​മൃ​ത് പ്ല​സി​ൽ ഗു​രു​വാ​യൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി അ​റി​യി​ച്ചു. പ്രാ​ധ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ഗു​രു​വാ​യൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ന​ഗ​ര​സ​ഭ​യെ അ​മൃ​ത് പ്ല​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​യും ധ​രി​പ്പി​ക്കും. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, ദേ​വ​സ്വം ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ​വ​രെ ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കും.
അ​മൃ​ത് പ്ല​സി​ൽ ഗു​രു​വാ​യൂ​ർ ഉ​ൾ​പ്പെ​ട്ടാ​ൽ ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റു​മെ​ന്നും എം​പി പ​റ​ഞ്ഞു. ശേീ​യ തീ​ർ​ഥാ​ട സ​ർ​ക്യൂ​ട്ടി​ൽ ഗു​രു​വാ​യൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ദേ​വ​സ്വം അ​ധി​കൃ​ത​ർ ന​ൽ​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി​യ​താ​യും എം​പി അ​റി​യി​ച്ചു. 420 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ്ര​ധാ​ന​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​ത് പ​ദ്ധ​തി വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​തി​ല്ലാ​താ​ക്കാ​ൻ ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും അ​വ​ലോ​ക​ന യോ​ഗം ചേ​ര​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യാ​തും എം​പി അ​റി​യി​ച്ചു. അ​മൃ​തി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ.