ഗുരുവായൂർ ബൈ​ക്കപകടം: ഒരാൾകൂടി മരിച്ചു
Wednesday, October 23, 2019 11:19 PM IST
ഗു​രു​വാ​യൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം ഗു​രു​വാ​യൂ​ർ ചൂ​ണ്ട​ൽ പാ​ത​യി​ൽ പ​ള്ളി​റോ​ഡി​ൽ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചി​റ്റാ​ട്ടു​ക​ര കൊ​ണ്ട​ര​വ​ള​പ്പി​ൽ പു​ഷ്ക​ര​ൻ മ​ക​ൻ ക​ണ്ണ​ൻ(22) ആ​ണ് മ​രി​ച്ച​ത്. അ​മ്മ: ദേ​വ​കി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാലി​ന് എ​ള​വ​ള്ളി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ​വ​ച്ച് ന​ട​ത്തും.